ജനാധിപത്യ കലാ സാഹിത്യ വേദിയുടെ 2025 വര്‍ഷത്തെ ഗുരുപൂജ പുരസ്‌ക്കാരത്തിന് വെള്ളറക്കാട് വിവേക സാഗരം യു.പി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക പി.ആര്‍ വിജയശ്രീ അര്‍ഹയായി. അധ്യാപന രംഗത്തെ മികവിനോടൊപ്പം കലാ സാഹിത്യരംഗത്തേയും മറ്റു മേഖലകളിലേയും പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. ഒക്ടോബര്‍ 25 ന് രാത്രി 8 മണിയ്ക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.