എല്‍ഡിഎഫ് പോര്‍ക്കുളം പഞ്ചായത്ത് വികസന കണ്‍വെന്‍ഷന്‍ നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എം നാരായണന്റെ അധ്യക്ഷതയില്‍ പാറേമ്പാടം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന വികസന കണ്‍വെന്‍ഷന്‍ എം.എല്‍.എ – എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷന്‍ അംഗം ടി കെ വാസു, സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എം സോമന്‍, സി. ജി രഘുനാഥ്, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.