വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വൈലത്തൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ 2025-26 വാര്‍ഷിക പദ്ധതി കറവ പശു കാലിത്തീറ്റ വിതരണം ഉദ്ഘാടനം നടത്തി. വൈലത്തൂര്‍ ക്ഷീരസംഘത്തില്‍ വച്ച് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍എംകെ നബീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എസ് കെ ഖാലിദ് പനങ്ങാവില്‍ അധ്യക്ഷനായി. 3 ലക്ഷത്തി 36 ആയിരം രൂപ വികസന ഫണ്ട് ഉപയോഗിച്ച് 52 ഗുണഭോക്താക്കള്‍ക്ക് 2 ചാക്ക് കാലിത്തീറ്റ 4 മാസം വരെ ലഭിക്കുന്നതാണ് പദ്ധതി. യോഗത്തിനു ഡോക്ടര്‍ ദീപ സ്വാഗതവും വൈലത്തൂര്‍ ക്ഷീരസംഘം പ്രസിഡന്റ് പ്രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam വൈലത്തൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ കറവപശു കാലിത്തീറ്റ വിതരണോദ്ഘാടനം നടത്തി