വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി റേഞ്ച് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ കാഞ്ഞിരക്കോട് സ്വദേശി മിഥുനാണ് ആത്മഹത്യ ചെയ്തത്.
വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് വാഴാനി റോഡിലെ റെയില്‍വേ ഗേറ്റിനു സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

ADVERTISEMENT