കര്‍ഷക തൊഴിലാളി യൂണിയന്‍ കാട്ടകാമ്പാല്‍ വില്ലേജ് കമ്മിറ്റി ആത്മാഭിമാന സംഗമം നടത്തി

ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വീട് വ്യാമോഹമല്ല യാഥാര്‍ഥ്യമാണ് എന്ന തലക്കെട്ടില്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ കാട്ടകാമ്പാല്‍ വില്ലേജ് കമ്മിറ്റി ആത്മാഭിമാന സംഗമം നടത്തി. ചിറക്കല്‍ സംഗമം പാലസില്‍ നടന്ന സംഗമം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു കാട്ടകാമ്പാല്‍ വില്ലേജ് കമ്മിറ്റി സെക്രട്ടറി സന്തോഷ് കൊളത്തേരി അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി എം.എസ് പ്രവീണ്‍, പ്രസിഡന്റ് എം.എസ് വിനോദ്, എക്‌സിക്യൂട്ടിവ് അംഗം രാജന്‍ കടവല്ലൂര്‍, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.സി.ചെറിയാന്‍, എന്‍.കെ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. സിപിഎം കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാബുരാജ് സ്വാഗതവും, വില്ലേജ് പ്രസിഡണ്ട് ടി.കെ രാജന്‍ നന്ദിയും പറഞ്ഞു. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവരും ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരുമായ 500ലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

ADVERTISEMENT