പഴയങ്ങാടി കുളത്തിന്റെ ഉദ്ഘാടനം നടത്തി

വേലൂര്‍ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂര്‍ തെക്ക് വാര്‍ഡില്‍ പുനരുദ്ധാരണം നടത്തിയ പഴയങ്ങാടി കുളത്തിന്റെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.എഫ്. ജോയ്, ക്ഷേമകാര്യ അധ്യക്ഷ ഷേര്‍ലി ദിലീപ് കുമാര്‍, വേലൂര്‍ ഫൊറാന പള്ളി വികാരി ഫാദര്‍ റാഫേല്‍ താണിശ്ശേരി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്ന റഷീദ്, പഞ്ചായത്ത് അംഗം ബിന്ദു ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. കുളവും അതിനോടു ചേര്‍ന്നുള്ള സ്ഥലവും കൂടി 29 സെന്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി വിട്ടുതന്ന കൊള്ളന്നൂര്‍ സേവിയെയും സഹോദരന്മാരേയും ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT