24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu ശ്രദ്ധേയമായി ഗായകന്‍ വിധു പ്രതാപ് ബാന്റ് അവതരിച്ച ലൈവ് മ്യൂസിക് ഷോ

ശ്രദ്ധേയമായി ഗായകന്‍ വിധു പ്രതാപ് ബാന്റ് അവതരിച്ച ലൈവ് മ്യൂസിക് ഷോ

പഴഞ്ഞി സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പെരുന്നാളിന്റെ ഭാഗമായി പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപ് ബാന്റ് അവതരിച്ച ലൈവ് മ്യൂസിക് ഷോ ശ്രദ്ധേയമായി. പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 7 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പഞ്ചാത്ത് പ്രസിഡന്റ് ഇ എസ് രേഷ്മ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍, ഐ എം വിജയന്‍, കുന്നംകുളം എ സി പി വാര്‍ഡ്‌മെമ്പര്‍ കെ ടി ഷാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒക്ടോബര്‍ 2, 3 തിയ്യതികളില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിപള്ളി അങ്കണത്തില്‍ ദീപാലങ്കാരങ്ങള്‍ കൊണ്ട് വിസ്മയ പന്തലും പ്രവാസി കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്തു. ആഘോഷങ്ങള്‍ക്ക് പ്രവാസികൂട്ടായ്മ ഭാരവാഹികളായ ഷാജു സൈമന്‍, ഗ്രിഗറി സ്‌കറിയ,ജിന്റോ ഒ.പി,സുനില്‍ സിഗ്മ എന്നിവരടങ്ങിയ കൂട്ടായ്മ അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!