25 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭയില്‍ ‘ലോക് കല്യാണ്‍ മേള’ സംഘടിപ്പിച്ചു

ചാവക്കാട് നഗരസഭയില്‍ ‘ലോക് കല്യാണ്‍ മേള’ സംഘടിപ്പിച്ചു

ചാവക്കാട് നഗരസഭയില്‍ ‘ലോക് കല്യാണ്‍ മേള’ സംഘടിപ്പിച്ചു. നഗരങ്ങളിലെ തെരുവ് കച്ചവടക്കാര്‍ക്കും, കുടുംബശ്രീ സംരംഭകര്‍ക്കുമായി നടപ്പിലാക്കി വരുന്ന വായ്പാ പദ്ധതിയാണ് പി.എം സ്വാനിധി. മേളയുടെ ഉത്ഘാടനം, നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. സിറ്റി മിഷന്‍ മാനേജര്‍ രഞ്ജിത്ത് അലക്‌സ് പദ്ധതി വിശദീകരിച്ചു . ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി.എം സ്വാനിധി. വായ്പാ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കു ഗുരുവായൂര്‍ സര്‍ക്കിള്‍, ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേര്‍ന്നു ‘ശുചിത്വവും ഭക്ഷ്യ സുരക്ഷയും’ എന്ന വിഷയത്തില്‍ പരിശീലനവും സംഘടിപ്പിച്ചു. ഗുരുവായൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍, ജിഷ്ണു ആര്‍, ട്രെയിനര്‍ ജിഷ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ 53 പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!