കടവല്ലൂര്‍ കൊരട്ടിക്കരയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം. കൊരട്ടിക്കര പാലച്ചുവട് ക്ഷേത്രത്തിന് സമീപം മുള്ളത്ത് രാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. പിറകുവശത്തെ ഗ്രില്ലും വാതിലും തകര്‍ത്ത അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരിവിലിച്ചിട്ട നിലയില്‍ കണ്ടെത്തി. സ്വര്‍ണ്ണമോ പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.
വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരപ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.