ഗ്രാമീണ സാഹിത്യോല്‍സവവവും ആദരസദസ്സും സംഘടിപ്പിച്ചു

ചാലിശേരി പെരുമണ്ണൂര്‍ ഇ.പി.എന്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക ചൈതന്യ ലൈബ്രറിയും ഹരിത ബുക്ക്‌സും സംയുക്തമായി ഗ്രാമീണ സാഹിത്യോല്‍സവവവും ആദരസദസ്സും സംഘടിപ്പിച്ചു. തദ്ദേശ സ്വയഭരണ എക്‌സെസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. നാലു പ്രധാനമന്ത്രിമാരുടെ കാലത്ത് പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ ഇന്ത്യന്‍ ഭരണമുഖത്തിന്റെ നിയമ മുഖമായ പ്രശസ്തനായ അഡ്വ പാഴൂര്‍ ദാമോദരന്‍ , ആലിക്കര
അക്ബര്‍ എന്നിവരെ മന്ത്രി ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു. ഗ്രാമത്തിലെ മറ്റു എഴുത്തുക്കാര്‍ക്കും മന്ത്രി മെമന്റോ നല്‍കി.തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനായി.

ADVERTISEMENT