കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ്ജ് പള്ളിയിലെ വടക്ക് ഭാഗത്തുള്ള ത്രോണോസില്‍ പരിശുദ്ധ യല്‍ദൊ മാര്‍ ബസേലിയോസിന്റെ ഓര്‍മ പെരുന്നാള്‍ ആചരിച്ചു. ഞായറാഴ്ച നടന്ന പെരുന്നാളിന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, പ്രത്യേക പ്രാര്‍ത്ഥനയും, ധുപാര്‍പ്പണവും, നേര്‍ച്ചയും ഉണ്ടായിരുന്നു. ശുശ്രൂഷകള്‍ക്ക് വികാരി ഫാ.സജയ് ജോസ് നേതൃത്വം നല്‍കി. വൈദിക സെമിനാരി ദിനത്തിന് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.