27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam മൗലിദ് മജ്‌ലിസ് സമാപനവും ആണ്ട് റാത്തീബും പ്രാര്‍ത്ഥന സംഗമവും നടത്തി

മൗലിദ് മജ്‌ലിസ് സമാപനവും ആണ്ട് റാത്തീബും പ്രാര്‍ത്ഥന സംഗമവും നടത്തി

പുന്നയൂര്‍ എടക്കര ജുമാമസ്ജിദില്‍ റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ ആരംഭിച്ച മൗലിദ് മജ്‌ലിസിന്റെ സമാപനവും ആണ്ട് റാത്തീബും പ്രാര്‍ത്ഥന സംഗമവും നടത്തി. ശനിയാഴ്ച മഅ്‌രിബ് നമസ്‌കാരത്തിനു ശേഷം നടന്ന റാത്തീബ് മജ്‌ലിസിന് നിയാസ് സഖാഫി, ഹുസൈന്‍ ബാഖവി, ഉവൈസ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. മഹല്ല് ഖത്തീബ് വി കെ അബൂബക്കര്‍ ലത്തീഫി സമാപന പ്രാര്‍ത്ഥന നടത്തി. റാത്തീബിനോടനുബന്ധിച്ച് ഭക്ഷണവിതരണവും ഉണ്ടായി. ഞായറാഴ്ച്ച രാവിലെ 10:30 ന് നടന്ന ഭക്ഷണ വിതരണത്തിന് അഷ്റഫ്, ബക്കര്‍, നൗഫല്‍, അലി, കെബീര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കമ്മറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!