എടക്കഴിയൂരില്‍ ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ലോറി എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്നിലെ ടയറുകള്‍ ഊരി പോവുകയും ഡീസല്‍ ടാങ്ക് പൊട്ടി റോഡിലേക്ക് പരക്കുകയും ചെയ്തു. തുടര്‍ന്ന് ഗതാഗത തടസം ഉണ്ടായി. ഫയര്‍ ഫോഴ്‌സ് എത്തി റോഡിലെ ഡീസല്‍ വൃത്തിയാക്കി.