ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തില്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 69-ാം ശ്രാദ്ധാചരണത്തിന്റെ ഭാഗമായി 21 മത് അഖില കേരള ചിത്രരചനാ മത്സരം നടത്തി. സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ചിത്രകലാ അദ്ധ്യാപകന്‍ ഡേവീസ് വേലൂപാടം നിര്‍വഹിച്ചു. പള്ളി വികാരി ഫാ. തോമസ് ചൂണ്ടല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സിസ്റ്റര്‍ വിന്നി (സി.എസ്.സി) ചിത്രകലാ അദ്ധ്യാപിക ജിനീഷ ജോണ്‍, പോള്‍ മണ്ടുംപാല്‍, എം.വി വില്‍സന്‍, റ്റി ഐ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി 9 സെന്ററുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ഒക്ടോബര്‍ 13 ശ്രാദ്ധ ദിനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഭാരവാഹികളായ ടി.ഒ തോമസ്, എം.ജെ ജോഫി, കെ.ജെ ജോണ്‍സണ്‍, മേഘ ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Kunnamkulam അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ ശ്രാദ്ധാചരണത്തിനു മുന്നോടിയായി ചിത്രരചനാ മത്സരം നടത്തി