വടക്കാഞ്ചേരി ഉപജില്ല സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 22, 23, 24,25 തിയ്യതികളില്‍ വരവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി
സ്കൂളില്‍ നടക്കും. സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സാബിറ നിര്‍വ്വഹിച്ചു. വരവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുനിത കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഷിഹാദ് തലശ്ശേരിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. വരവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ.ബാബു ചടങ്ങിന് അധ്യക്ഷനായി. അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി സുരേഷ് ബാബു,സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ബി.പ്രീത, പ്രധാന അധ്യാപകന് കെ.സേതുകുട്ടി, പബ്ലിസിറ്റി കണ്‍വീനര്‍ എ.എ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, വിവിധ കമ്മറ്റി ഭാരവാഹികളും അധ്യാപകരും പങ്കെടുത്തു.