25.2 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഇനി മുതല്‍ തുറക്കുന്നത് രാവിലെ ഒമ്പത് മണിക്ക്.കേരളത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷന്‍ കടകള്‍ തുറക്കുന്ന സമയം ഒരു മണിക്കൂര്‍ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതല്‍ കടകള്‍ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവര്‍ത്തിക്കുകപുതിയ സമയക്രമം അനുസരിച്ച് റേഷന്‍ കടകള്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകുന്നേരം 4 മുതല്‍ 7 വരെയും പ്രവര്‍ത്തിക്കും. 2023 മാര്‍ച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ 8 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമായിരുന്നു കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ADVERTISEMENT
error: Content is protected !!