സാമ്പത്തിക ക്രമക്കേട് കാണിച്ച കാട്ടകാമ്പാല്‍ ക്ഷേത്ര സംരക്ഷണസമിതിയുടെ മുന്‍ ഭാരവാഹികള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിയതായി നിലവിലെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുപമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 4ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. 2,37,618 രൂപയുടെ തിരിമറി കണ്ടെത്തിയതോടെ 2024 ഒക്ടോബര്‍ 27ന് ചേര്‍ന്ന യോഗം അന്യായമായി കൈവശപ്പെടുത്തിയ പണം ബന്ധപ്പട്ടവര്‍ തിരിച്ചടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം ആദ്യഘട്ടത്തില്‍ 60,000 രൂപയും, രണ്ടാംഘട്ടത്തില്‍ 1,04,118 രൂപയും സ്വര്‍ണ്ണവും തിരിച്ച് ക്ഷേത്രത്തില്‍ ഏല്‍പ്പിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ബാക്കിയുള്ള 82,860 രൂപയ്ക്ക് 6 മാസത്തെ അവധി ചോദിച്ചത് അംഗീകരിച്ചിരുന്നുവെന്നും, സംഖ്യ തിരിച്ചടക്കാതെ വന്നപ്പോള്‍ രേഖാമൂലം കത്ത് നല്‍കുകയും ചെയ്തായി ഇവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ വാര്‍ഷികയോഗം അലങ്കോലമാക്കി ഇവര്‍ ഇറങ്ങിപോയത്. 182 പേര്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ആകെ 22 പേര്‍ മാത്രമാണ് ഇറങ്ങിപോയത്. തുടര്‍ന്ന് നടന്ന യോഗമാണ് മുന്‍ ഭാരവാഹികളായ പ്രസിഡന്റ് രജീഷ് കൃഷ്ണന്‍, സെക്രട്ടറി ഭാസ്‌ക്കരന്‍ വടക്കൂട്ട്, വൈസ് പ്രസിഡന്റ് അനൂപ് പി.വി, ട്രഷറര്‍ സദാനന്ദന്‍ വി.ഐ. സദാനന്ദന്‍ , മോഹനന്‍ വെളുത്തേടത്ത് എന്നിവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച്
പോലീസില്‍ പരാതി നല്‍കുമെന്നും കാട്ടകാമ്പാല്‍ ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികളായ പ്രസിഡന്റ് സുധീപ് കുമാര്‍, സെക്രട്ടറി സഞ്ജയ് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, ട്രഷറര്‍ ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി വിനേഷ്്, ഓഡിറ്റര്‍ ശിവശങ്കരന്‍ എന്നിവര്‍ അറിയിച്ചു.
Home Bureaus Kunnamkulam കാട്ടകാമ്പാല്‍ ക്ഷേത്രസംരക്ഷണസമിതി വാര്‍ഷികയോഗം ; സാമ്പത്തിക ക്രമക്കേട് നടത്തിയവര്‍ നുണപ്രചരണം നടത്തുന്നുവെന്ന് ഭരണസമിതി