കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ ഐടി മേള സമാപിച്ചു

കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ ഐടി മേള സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ എസ് രേഷ്മ ടീച്ചര്‍ നിര്‍വഹിച്ചു. പ്രവര്‍ത്തി പരിചയമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നംകുളം സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചൊവ്വന്നൂര്‍ സെന്റ് മേരീസ് ജിഎച്ച്എസും യുപി, എല്‍പി വിഭാഗത്തില്‍ ചിറളയം എച്ച്എസ്എസ്സിജി യുപി സ്‌കൂളും ജേതാക്കളായി. ഐടിമേളയില്‍ യുപി വിഭാഗത്തില്‍ ചൂണ്ടല്‍ എല്‍ഐജി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുന്നംകുളം ബിസിജി ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് വിഎച്ച്എസ് സ്‌കൂളും വിജയിച്ചു. ഗണിതമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുന്നംകുളം ബിസിജി ഹൈസ്‌കൂളും യുപി -എല്‍പി വിഭാഗത്തില്‍ ചിറളയം എച്ച്‌സിസിജിയുപി സ്‌കൂളൂം ജേതാക്കളായി. സാമൂഹിക ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നംകുളം മോഡല്‍ ബോയ്‌സ് വിഎച്ച്എസസ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുന്നംകുളം ബിസിജിഎച്ച് സ്‌കൂളൂം യുപി-എല്‍പി വിഭാഗത്തില്‍ ചിറളയം എച്ച്‌സിസിജിയുപി സ്‌കൂളും ഒന്നാം സ്ഥാനം നേടി.

ADVERTISEMENT