28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery ദുരിതാശ്വാസ ക്യാമ്പില്‍ സഹായവുമായി എന്‍എസ്എസ് വളണ്ടിയേഴ്‌സ്

ദുരിതാശ്വാസ ക്യാമ്പില്‍ സഹായവുമായി എന്‍എസ്എസ് വളണ്ടിയേഴ്‌സ്

90

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിലുമായി ചര്‍ച്ച ചെയ്ത ശേഷമാണ് വസ്ത്രങ്ങളും, ഭക്ഷണ സാധനങ്ങളുമുള്‍പ്പെടെയുള്ളവ എത്തിച്ചു നല്‍കിയത്. പിടിഎ പ്രസിഡണ്ട് പി കെ സാദിഖ്, വൈസ് പ്രസിഡണ്ട് നൗഷാദ്, പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ്, അധ്യാപക പ്രതിനിധി വി കെ ഷിജോ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ് ഷാനി, വളണ്ടിയര്‍മാരായ അമീന്‍ അസ്ലം, ആയിഷ ഹംദ, ഹുസൈന്‍, ഷയാന്‍, ഫര്‍ഹാന്‍ എന്നിവരില്‍ നിന്നും ഗ്രാമപഞ്ചായത്തംഗം ജൂലറ്റ് വിനു, കൂനംമൂച്ചി പിപ്പീള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി.സി. രതീഷ് എന്നിവര്‍ ചേര്‍ന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി.

ADVERTISEMENT
error: Content is protected !!