ഇടതു സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഭാരതീയ മസ്ദൂര്‍ സംഘം സംഘടിപ്പിച്ച പുന്നയൂര്‍,പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്ത്തല പദയാത്ര സമാപിച്ചു. വടക്കേക്കാട് നാലാംകല്ലില്‍ നിന്നും ആരംഭിച്ച പദയാത്രയില്‍ ബിഎംഎസ് ഗുരുവായൂര്‍ മേഖല വൈസ് പ്രസിഡണ്ട് വി. കെ. സുരേഷ് ബാബു ജാഥ ക്യാപ്റ്റന്‍ പി.കെ. അറമുഖന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ ഭാരതീയ മസ്ദൂര്‍ സംഘം ജില്ല സെക്രട്ടറി ബിജു കാവിലക്കാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ഗുരുവായൂര്‍ മേഖല പ്രസിഡണ്ട് കെ.എ.ജയതിലകന്‍ അധ്യക്ഷതവഹിച്ചു.