26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചെരിഞ്ഞു

കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചെരിഞ്ഞു

267

കൊമ്പന്‍ ഗുരുവായൂര്‍ ദേവസ്വം ഗോകുല്‍ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂര്‍ ആനത്താവളത്തില്‍ വെച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്. കഴിഞ്ഞവര്‍ഷം കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയില്‍ നിന്ന് ഗോകുലിന് കുത്തേല്‍ക്കുകയും ഗുരുതരമായി പരിക്കുപറ്റുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു. വളരെ നാളത്തെ ചികിത്സയും ആനയ്ക്ക് നല്‍കി. പിന്നീട് ക്ഷീണിതനായിരുന്നു കൊമ്പന്‍. കുറച്ചുനാളായി വിശ്രമത്തിലും ആയിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഏറെ ആരാധകരുള്ള ആനകളില്‍ ഒന്നാണ് ഗുരുവായൂര്‍ഗോകുല്‍. ഗുരുവായൂര്‍ ആനയോട്ടത്തിലും ജേതാവായിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!