പെരുമ്പിലാവ് പട്ടാമ്പി റോഡിലെ പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിനു സമീപം കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു.
സ്‌കൂട്ടര്‍ യാത്രികനായ ഒറ്റപ്പിലാവ് നീലൂരിപ്പറമ്പില്‍ 49 വയസ്സുള്ള സലീമിനാണ് പരിക്കേറ്റത്. സലീമിനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പെരിന്തല്‍മണ്ണയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട കാര്‍ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആരുമില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.