എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം നടത്തി

എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം കുന്നംകുളം ഉപജില്ലാതല മത്സരം കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശാരി ശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും സ്‌കൂള്‍തല വിജയികളായ നൂറോളം കുട്ടികള്‍ പങ്കെടുത്തു.

മത്സരാര്‍ഥികളോടൊപ്പം വന്ന രക്ഷിതാക്കള്‍ക്ക് ‘മൊബൈല്‍ ഫോണും കുട്ടികളും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി. വിജയികളായവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. സംഘടന ജില്ലാ കമ്മിറ്റി അംഗം എലിസബത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി ഐ ജെയ്മോന്‍, ടി പി ജോസഫ്, രഞ്ചന്‍ മാത്യു, ജിംഷ, ജിജി, ചൈതന്യ, സി എസ് സിമി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT