വാക മാലതി യുപി സ്‌കൂളില്‍ ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു

വാക മാലതി യുപി സ്‌കൂളില്‍ ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന ഭക്ഷ്യ സുരക്ഷാ ദിനാചരണംപി ടി എ പ്രസിഡണ്ട് കെ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രധാന അധ്യാപിക വി വി സ്മിതഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.എം പി ടി എ പ്രസിഡണ്ട് സിമി ഷിബു ഭക്ഷ്യദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ വിവിധതരം പലഹാരങ്ങളും നാടന്‍ വിഭവങ്ങളും കൊണ്ടുവന്ന് സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. വിജി ടീച്ചര്‍ ഭക്ഷ്യ ദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT