സംസ്ഥാന കായികമേളയില്‍ തൃശ്ശൂര്‍ വലിയ മുന്നേറ്റം നടത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം.ബാലകൃഷ്ണന്‍

 

സംസ്ഥാന കായികമേളയില്‍ തൃശ്ശൂര്‍ വലിയ മുന്നേറ്റം നടത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം.ബാലകൃഷ്ണന്‍ പറഞ്ഞു.സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസില്‍ തൃശ്ശൂരിന് ആധിപത്യം എല്ലാകാലത്തും ഉണ്ട്. ട്രാക്കിലും, ഫില്‍ഡിലും മികവിലേക്ക് പടിപടിയായി തൃശ്ശൂര്‍ മുന്നേറും. കായികധ്യാപകര്‍ നടത്തുന്ന പ്രതിഷേധം മേളയെ ബാധിക്കില്ലെന്നും, പോള്‍വാള്‍ട്ട് പോലുള്ള മത്സരങ്ങളില്‍ പല സ്‌കൂളിലും നിലനില്‍ക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ അഭാവം പരിഹരിക്കാന്‍ സാധിക്കും വിധം ഇടപെടല്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം.ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT