ലോക ഭക്ഷ്യ ദിനം; മാതൃകയായി വിദ്യാര്‍ത്ഥികള്‍

ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി മനുഷ്യസ്നേഹത്തിന്റെ സന്ദേശം പകര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പെരുമ്പിലാവ് അംബേദ്കര്‍ നഗര്‍, കോട്ടോല്‍ നായാടി ഉന്നതി എന്നിവിടങ്ങളിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കി. ജൂനിയര്‍ പ്രിന്‍സിപ്പാള്‍ ഫരീദ ഇ മുഹമ്മത് അസിസ്റ്റന്റ് ജൂനിയര്‍ പ്രിന്‍സിപ്പല്‍ ഫെബ്‌ന എന്നിവരുടെ നേതൃത്വത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളും അധ്യാപകരായ രേണു മാത്യുവിന്റെയും സിനിയുടെയും സഹകരണത്തോടെ സ്‌ക്കൂള്‍ കാമ്പസില്‍ തന്നെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തത്.

ADVERTISEMENT