27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കായികോത്സവം; അവസാന ലാപ്പിലെ കുതിപ്പോടെ ഉപജില്ലകള്‍, ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് തൃശൂര്‍ ഈസ്റ്റ്

കായികോത്സവം; അവസാന ലാപ്പിലെ കുതിപ്പോടെ ഉപജില്ലകള്‍, ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് തൃശൂര്‍ ഈസ്റ്റ്

മൂന്നു ദിവസമായി കുന്നംകുളത്ത് നടന്നു വരുന്ന തൃശൂര്‍ ജില്ലാ കായികമേള സമാപനത്തിലേക്ക് നീങ്ങുമ്പോള്‍ കിരീടത്തിനായി ഇഞ്ചിഞ്ചോടിച്ച് പോരാട്ടം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒന്നാമതെത്തിയ ചാലക്കുടിയെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ തൃശൂര്‍ ഈസ്റ്റ് വീണ്ടും മുന്നിലെത്തി. 144 പോയിന്റാണ് നിലവില്‍ ഈസ്റ്റ് ഉപജില്ലക്കുള്ളത്. ചാലക്കുടി 128 അര പോയിന്റുമായി രണ്ടാം സ്ഥാനത്തും ചാവക്കാട് ഉപജില്ല 93 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ കുന്നംകുളം 64 അര പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

സ്‌കൂളുകളില്‍ ചാവക്കാട് ഉപജില്ലയിലെ ശ്രീകൃഷ്ണ എച്ച്എസ്എസ് 6 സ്വര്‍ണം 9 വെള്ളി 7 വെങ്കലം എന്നിവ നേടി 64 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. മാള ഉപജില്ലയിലെ ആളൂര്‍ ആര്‍.എം എച്ച് എസ് 48 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 7 സ്വര്‍ണം 4 വെള്ളി ഒരു വെങ്കലം എന്നിങ്ങനെയാണ് ആളൂര്‍ സ്‌കൂളിന്റെ മെഡല്‍ നേട്ടം. തൊട്ടുപിറകില്‍ മൂന്നാം സ്ഥാനത്തുള്ള തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ കാല്‍ഡിയന്‍ സിറിയന്‍ എച്ചഎസ്എസ് 6 സ്വര്‍ണം 4 വീതം വെള്ളിയും വെങ്കലവും മെഡലുകളോടെ 46 പോയിന്റാണ്.

ADVERTISEMENT
error: Content is protected !!