26.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Thrithala ശബരിമല യാത്രക്കിടെ കൂറ്റനാട് സ്വദേശി പമ്പയില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല യാത്രക്കിടെ കൂറ്റനാട് സ്വദേശി പമ്പയില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു

282

ശബരിമല യാത്രക്കിടെ കൂറ്റനാട് സ്വദേശി പമ്പയില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. കൂറ്റനാട് ഏളവാതുക്കല്‍ അമ്പലത്തിനു സമീപം താമസിക്കുന്ന പരേതരായ പൂവ്വത്തിങ്കല്‍ പയ്യട ഗോവിന്ദന്‍ നായര്‍ – ലക്ഷ്മികുട്ടി ദമ്പതികളുടെ മകന്‍ ബാലസുബ്രഹ്‌മണ്യന്‍ (മണി, 44) ആണ് മരിച്ചത്. ശനിയാഴ്ച കാലത്ത് ശബരിമലയിലേക്കുള്ള യാത്രക്കിടെ പമ്പയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ബാഗ്ലൂരില്‍ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു ശബരിമലയിലേക്ക് യാത്ര തിരിച്ചത്.
വിനീത ഭാര്യയും മധു, മഹി എന്നിവര്‍ മക്കളുമാണ്. സംസ്‌ക്കാരം ഞായറാഴ്ച്ച കാലത്ത് 11 മണിക്ക് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് നടക്കും.

ADVERTISEMENT
error: Content is protected !!