മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ കീഴിലുള്ള കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളിയിലെ പെരുന്നാളിന് കൊടിയേറി.ഒക്ടോബര്‍ 24, 25 തീയതികളിലായി പെരുന്നാള്‍ ആഘോഷം നടക്കും.ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും ശേഷം ഇടവക വികാരി ഫാ. അഫ്രേം അന്തിക്കാട് കൊടിയേറ്റം നിര്‍വഹിച്ചു. സെക്രട്ടറി സി.പി. ഡേവിഡ്, ട്രഷറര്‍ പി.സി സൈമണ്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ .സി ഷാജന്‍, പി. കെ ബിജു, മീഡിയ കണ്‍വീനര്‍ ബെന്നി ചെറുവത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒക്ടോബര്‍ 24ന് വൈകിട്ട് 5 ന് വിളംബര ഘോഷയാത്ര തുടര്‍ന്ന് 7 ന് സന്ധ്യാനമസ്‌കാരം, 9 മണിമുതല്‍ രാത്രി പെരുന്നാള്‍ ആഘോഷങ്ങള്‍, 25ന് രാവിലെ പ്രഭാത നമസ്‌കാരം തുടര്‍ന്ന് സഭാ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും, നാലുമണി മുതല്‍ വിവിധ കമ്മിറ്റികളുടെ പെരുന്നാളും ആഘോഷങ്ങളും, അഞ്ചുമണിക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും, ശ്ലൈഹിക വാഴും നടക്കും തുടര്‍ന്ന് പൊതു സദ്യയുമുണ്ടാകും.