25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടികയറി

അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടികയറി

കുന്നംകുളത്തിന്റെ ദേശീയ ഉത്സവം എന്ന ഖ്യാതിയുള്ള അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടികയറി. മാര്‍ ഓസിയോ താപസിയുടെ ഓര്‍മ്മപെരുന്നാള്‍ ഒക്ടോബര്‍ തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ പ്രഭാത നമസ്‌ക്കാരത്തിനും വി. കുര്‍ബാനക്കും ശേഷം കെ.കെ ഗിവര്‍ഗ്ഗീസ് റമ്പാന്‍ നലില്ല പെരുന്നാള്‍ കൊടിയേറ്റി, ശേഷം പള്ളി അങ്കണത്തില്‍ ചെണ്ടമേളവും നടന്നു. വൈകിട്ട് 6 ന് പള്ളിയില്‍ സന്ധ്യാനമസ്‌ക്കാരവും 7ന് കാണിപ്പയ്യൂര്‍ കുരിശുപള്ളിയില്‍ പെരുന്നാള്‍ സന്ധ്യാനമസ്‌ക്കാരവും നടക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഡോ ഗിവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പ്രധന കാര്‍മികത്വം വഹിക്കും. ക്രമീകരണങ്ങള്‍ക്ക് വികാരി ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, സെക്രട്ടറി കെ.ബാബു ഇട്ടൂപ്പ് , കൈക്കാരന്‍ പി.കെ പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!