കാട്ടകാമ്പാല്‍ വൈഎംസിഎയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കുന്നംകുളം ദയ റോയല്‍ ഹോസ്പിറ്റലും, ട്രോമ സെന്ററും ചേര്‍ന്ന് വൈഎംസിഎ ഹാളില്‍ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം കുന്നംകുളം ഐ.എംഎയിലെ ഡോക്ടര്‍ സി.പി രാവുണ്ണി കുട്ടി നിര്‍വ്വഹിച്ചു. വൈഎംസിഎ പ്രസിഡണ്ട് സി.സി മോഹനന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ മാത്യു സ്വാഗതവും, ട്രഷറര്‍ എ.വി തമ്പി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന ക്യാമ്പില്‍ ദയ റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ശ്രീവിഷ്ണു പവിത്രന്‍, കെ. മുഹമ്മദ് ഫാസില്‍, ആര്‍. ഗീതാ ദേവി, കൃഷ്ണ എം മേനോന്‍ എന്നിവര്‍ പരിശോദന നടത്തി. നൂറിലധികം പേര്‍ പങ്കെടുത്ത ക്യാമ്പിന് വൈഎംസിഎ മെമ്പര്‍മാര്‍മാരായ സരുണ്‍ പി. ചാള്‍സണ്‍, സോണി സഖറിയ, ബിജു ശീമോന്‍, അന്ന റിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu കാട്ടകാമ്പാല്‍ വൈഎംസിഎയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി