വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘ആദരണീയം 2025’ സംഘടിപ്പിച്ചു

വേലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ല്‍ ആദരണീയം 2025 സംഘടിപ്പിച്ചു. ആര്‍.ആര്‍.ടി. അംഗങ്ങള്‍, ഹരിത കര്‍മ്മാസേന അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വയോജനങ്ങളെ സംരക്ഷിക്കുന്ന പുഷ്പ സദന്‍ മദര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ പ്രവര്‍ത്തക, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവകര്‍ഷകര്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയം നേടിയവര്‍ തുടങ്ങിയവരെയാണ് ആദരിച്ചത്.

വെള്ളാറ്റഞ്ഞൂര്‍ വാര്‍ഡ് വികസന സമിതി ഹാളില്‍ നടന്ന ആദരണീയം പ്രശസ്ത ഗാന രചിതാവായ ബി.കെ ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എഫ് ജോയി, പഞ്ചായത്ത് അംഗം വിമല നാരായണന്‍, കെ.വി പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT