കോതച്ചിറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാദ്യകലാ സംഘത്തില്‍, ചെണ്ട വാദനത്തില്‍ പരിശീലനം പൂര്‍ത്തീകരിച്ച പതിനൊന്നു വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം നടത്തി.ക്ഷേത്ര നടയില്‍ നടന്ന അരങ്ങേറ്റ ചടങ്ങ് പ്രശസ്ത മദ്ദള വിദ്വാന്‍ കലാമണ്ഡലം കുട്ടി നാരായണന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളന്‍ നാരായണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.