പെരുമ്പിലാവില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന് പരിക്കേറ്റു.പാതാക്കര സ്വദേശി 58 വയസ്സുള്ള കമ്പിയില്‍ മുരളിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8 മണിയോടെ കൊരട്ടിക്കര പ്രിയദര്‍ശിനി ബസ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പെരുമ്പിലാവ് ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് മുരളിയെ ഇടിച്ചത്. പരിക്കേറ്റ മുരളിയെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രി പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.