ലെന്‍സ്‌ഫെഡ് കുന്നംകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി

 

ലെന്‍സ്‌ഫെഡ് കുന്നംകുളം ഏരിയ സമ്മേളനത്തിന് കുന്നംകുളം ബദനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഒക്ടോബര്‍ 21,22 തീയതികളിലായാണ് സമ്മേളനം നടക്കുന്നത്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. യാക്കോബ് ഒഐസി മുഖ്യാതിഥിയായി. ലെന്‍സ്‌ഫെഡ് കുന്നംകുളം ഏരിയ പ്രസിഡന്റ് ബെന്‍സണ്‍ വിന്‍സന്റ് , സെക്രട്ടറി ബാബു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

സ്‌കോപ്പ് ഓഫ് സിവില്‍ എന്‍ജിനീയറിങ് എന്ന വിഷയത്തില്‍ ഡോ. ഷൈന്‍ സി ചിന്നന്‍ എന്‍ജിനീയേഴ്‌സ് കോമ്പറ്റീഷന്‍ എന്ന വിഷയത്തില്‍ സയ്യിദ് ഹാരിസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഒക്ടോബര്‍ 22ന് നടക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എം പി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ഒ.വി ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കുന്നംകുളം ഏരിയ പ്രസിഡന്റ് ബെന്‍സണ്‍ വിന്‍സണ്‍ അധ്യക്ഷത വഹിക്കും.

ADVERTISEMENT