ചിറളയം, സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് തുടക്കമായി

ചിറളയം, സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് തുടക്കമായി.
ഒക്ടോബര്‍ 21, 22 ( ചൊവ്വ ബുധന്‍ ) തിയ്യതികളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ തലേ ദിവസമായ ചൊവ്വാഴ്ച്ച വൈകിട്ട് 6 ന് വിശുദ്ധന്റെ ചായാചിത്രം വഹിച്ച ഘോഷയാത്രയും തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം എന്നിവ നടന്നു. പെരുന്നാള്‍ ദിവസമായ ബുധനാഴ്ച്ച രാവിലെ പ്രഭാത നമസ്‌കാരം, തുടര്‍ന്ന് വി. അഞ്ചിന്‍ ന്മേല്‍ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന എന്നിവ നടന്നു. 12:30 ന് അവാര്‍ഡ് ദാനം, ഉച്ചയ്ക്ക് ശേഷം കൈമുത്ത്, കൊടിയും സ്ലിബായുമേന്തിയുള്ള പ്രദക്ഷിണം, ആശിര്‍വാദം എന്നിവ നടക്കും. ശേഷം പൊതു സദ്യയും ഉണ്ടാകും. ക്രമീകരണങ്ങള്‍ക്ക് ഭാരവാഹികളായ കെ.വി റെജി , ബേബി ജോസ് , ഡെന്നീസ് മങ്ങാട് , ബിജു മാത്യു , പെരുന്നാള്‍ ആഘോഷ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT