വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍

വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ പിടിയില്‍. മന്ദലാംകുന്ന് പുതുപാറക്കല്‍ വീട്ടില്‍ ഹുസൈന്‍ (48), മന്ദലാംകുന്ന് തേച്ചന്‍പുരക്കല്‍ വീട്ടില്‍ ഉമ്മര്‍ (44) എന്നിവരെയാണ് വടക്കേക്കാട് പോലീസ് എസ്. എച്ച്. ഒ. എംകെ രമേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 4ന് രാത്രിയാണ് മന്ദലാംകുന്ന് സെന്ററിലുള്ള ലങ്ക കഫേക്ക് സമീപം എടയൂര്‍ സ്വദേശി സവാദിന് കുത്തേറ്റത്.

മുന്‍ വൈരാഗ്യത്തെ ചൊല്ലിയുള്ള തര്‍ക്കം സവാദ് ഇടപ്പെട്ട് ഒഴിവാക്കിയ വിരോധമാണ് ആക്രമണത്തിന് കാരണം. വടക്കേക്കാട് പോലീസ് എസ്‌ഐ ഗോപിനാഥന്‍, എ എസ്‌ഐ രാജന്‍, സിപിഒ പ്രദീപ്, രഞ്ജിത്ത്, ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിലെ സിപിഒ റെജിന്‍, കൃഷ്ണപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ADVERTISEMENT