പുന്നയൂര്‍ക്കുളം പരൂര്‍ പടവിലെ കര്‍ഷകര്‍ക്കുള്ള വിത്ത് വിതരണോദ്ഘാടനം നടന്നു. പുന്നയൂര്‍ക്കുളം കൃഷി ഓഫിസര്‍ നൈനയും, വാര്‍ഡ് മെമ്പര്‍ ദേവകിയും ചേര്‍ന്ന് മുതിര്‍ന്ന കര്‍ഷകന്‍ സുബ്രന്‍ തലക്കാട്ടിന് നല്‍കി നിര്‍വഹിച്ചു. പടവ് പ്രസിഡന്റ് കുന്നംകാട്ടേല്‍ അബുബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജയന്‍ കാണങ്കോട്ട്, കെ വി കുഞ്ഞി മൊയ്തു, അറക്കല്‍ മുജിബ്, കൃഷി അസിസ്റ്റന്റ് നൗഫല്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും ഹസ്സന്‍ തളികശേരി നന്ദിയും പറഞ്ഞു.