എം കൃഷ്ണന്‍കുട്ടി സ്മാരക സമിതിയുടെ 2025 ലെ പുരസ്‌കാരത്തിന് കവിയും അക്ഷശ്ലോകപരിപോഷകനുമായ അരിയന്നൂര്‍ ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. ഡോക്ടര്‍ പി എന്‍ ഗണേശ്, പ്രൊഫസര്‍ എം ഹരിദാസ്, എ രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ക്ഷേത്ര വാദ്യം, കഥകളി, ശാസ്ത്രീയ നൃത്തം, അക്ഷരശ്ലോകം എന്നീ കലാവിഭാഗങ്ങളിലെ മികവിന് ചാക്രിക്രമത്തില്‍ കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷമായി നല്‍കുന്ന പുരസ്‌കാരമാണിത്. പന്ത്രണ്ടായിരം രൂപയും കീര്‍ത്തി മുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 10 തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് തിരുവമ്പാടി ക്ഷേത്രത്തിന് എതിര്‍വശമുള്ള ശ്രീപദ്മം ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോക്ടര്‍ വി കെ വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.



