24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന് തുടക്കമായി

കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന് തുടക്കമായി

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ, കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന് വെള്ളിയാഴ്ച വിളംബര ഘോഷയാത്രയോടെ തുടക്കമായി. വൈകിട്ട് 5 ന് യൂത്ത് ലീഗ് സണ്‍ഡേസ്‌കൂള്‍ , വനിതാ സമാജം എന്നിവര്‍ സംയുക്തമായി വിളംബര ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സന്ധ്യാ നമസ്‌ക്കാരത്തിന്. മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വതം വഹിച്ചു. പള്ളിക്ക് ചുറ്റും പ്രദക്ഷിണവും കൈ മുത്തും , നേര്‍ച്ച വിതരണവും നടന്നു. രാത്രി 9 മുതല്‍ കേരളത്തിലെ പേര് കേട്ട ഗജവീരന്മാരും , വാദ്യകലാരംഗത്തെ പ്രശസ്തരും അണിനിരന്ന വിവിധ ദേശക്കാരുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച് ദേശങ്ങള്‍ ചുറ്റി പുലര്‍ച്ച പള്ളിയില്‍ സമാപിച്ചു.

ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ അഫ്രേം അന്തിക്കാട് , ഇടവക സെക്രട്ടറി സി. പി ഡേവിഡ് ,ട്രഷറര്‍ പി.സി സൈമണ്‍ കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!