ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷങ്ങള്‍ തിങ്കളാഴ്ച്ച നടക്കും. ക്ഷേത്രത്തെ കുറിച്ച് രവീന്ദ്രന്‍ ചൂണ്ടല്‍ രചിച്ച് ഷാജി സുബ്രഹ്‌മണ്യന്‍ സംഗീതം നല്‍കി ഷാജി സുബ്രഹ്‌മണ്യനും അഞ്ജലി സുനീഷും ചേര്‍ന്ന് ആലപിച്ച പഞ്ചാമൃതം എന്ന ഭക്തിഗാനത്തിന്റെ റിലീസുമുണ്ടാകും. തുടര്‍ന്ന് നൂപുര നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍ രാവിലെ 9 മണിക്ക് അരങ്ങേറും.



