‘ സേവ് പോര്‍ക്കുളം’ കുറ്റവിചാരണ യാത്ര സമാപിച്ചു

സേവ് പോര്‍ക്കുളം എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് ഭരണസമിതിക്കെതിരെ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കുറ്റവിചാരണ യാത്ര കല്ലഴിക്കുന്നില്‍ സമാപിച്ചു. സമാപന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് അജിത് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റനും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ വി. വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എം മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ ബി തമ്പി മാസ്റ്റര്‍, കെ .എ ജ്യോതിഷ് ,ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പി പ്രവീണ്‍കുമാര്‍,അബ്ദുള്ളക്കുട്ടി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കവിത പ്രേംരാജ്, അംബിക മണിയന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT