സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ധേശാനുസരണം നവംബര്‍ ഒന്നുവരെ നടത്തുന്ന വീട്ടുമുറ്റ സദസുകളുടെ ഭാഗമായി വായനശാലകള്‍ ഗൃഹാങ്കണത്തിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാല നഗറിലെ ഇ.കെ രവിയുടെ വസതിയില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ബാലന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു.
നവോത്ഥാനത്തിലൂടെ നവകേരളത്തിലേക്ക് എന്ന വിഷയത്തെ അധികരിച്ച് ഗ്രസ്ഥശാലാ സംഘം താലൂക്ക് ജോ.സെക്രട്ടറി ടി. രാജഗോപാല്‍ വിഷയാവതരണം നടത്തി. ലൈബ്രറിയിലേക്ക് പുസ്തക സമാഹരണവും ഉണ്ടായി. ലൈബ്രേറിയന്‍ സെല്‍മ കൊച്ചു മാത്യു , കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി പി.കെ മോഹന്‍ദാസ് , ടി.ബി സംവൃത തുടങ്ങിര്‍ സംസാരിച്ചു.



