പാറന്നൂര്‍ ചിറ സൗന്ദര്യവത്കരണത്തിന്റെയും, ഡോ. രാധാകൃഷ്ണ കൈമള്‍ ഹാപ്പിനസ് പാര്‍ക്കിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബര റാലിയും ‘റീഡിംഗ് കോര്‍ണറിന്റെയും ഹാപ്പിനസ് സെന്ററിന്റെയും ഉദ്ഘാടനവും നടന്നു. ചിറ പരിസരത്ത് നടന്ന ചടങ്ങില്‍ റീഡിംഗ് കോര്‍ണര്‍, ഹാപ്പിനസ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ.വാസു നിര്‍വ്വഹിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് മുഖ്യാതിഥിയായി.



