ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗണ്‍ മേഖല സമ്മേളനം സമാപിച്ചു

ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗണ്‍ മേഖല സമ്മേളനം സമാപിച്ചു. കവുക്കോട് പുഷ്പന്‍ നഗറില്‍ നടന്ന സമ്മേളനം ഡി വൈ എഫ് ഐ മലപ്പുറം ജില്ല കമ്മറ്റിയംഗം അഡ്വക്കേറ്റ് ഗായത്രി ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ അധ്യക്ഷതവഹിച്ചു. ചാലിശ്ശേരി ലോക്കല്‍ സെക്രട്ടറി കെ.ആര്‍ വിജയമ്മ, സിപിഐ എം തൃത്താല ഏരിയ അംഗീ ടി.എം കുഞ്ഞുകുട്ടന്‍,

സി പി ഐ എം ലോക്കല്‍ കമ്മറ്റി അംഗം ആനി വിനു, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് കെ.എ പ്രയാണ്‍, ബ്ലോക്ക് ജോ സെക്രട്ടറി വി.എസ് ശിവാസ് എന്നിവര്‍ സംസാരിച്ചു.പുതിയ മേഖല ഭാരവാഹികളായിമേഖല പ്രസിഡന്റ് പ്രവീണ്‍, സെക്രട്ടറി സുധീഷ്‌കുമാര്‍, ട്രഷറര്‍ ഷാന്‍ വിനു, എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT