26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി

42

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി. നവംബര്‍ 2,3 തിയ്യതികളിലായാണ് പെരുന്നാളാഘോഷം. ഞായറാഴ്ച രാവിലെ കുര്‍ബാനക്ക് ശേഷം വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍ കൊടിയേറ്റം നടത്തി. നവംബര്‍ 2ന് വൈകിട്ടു സന്ധ്യാനമസ്‌കാരം , പ്രദക്ഷിണം , ആശീര്‍വാദം എന്നിവയുണ്ടാകും. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളും നടക്കും.

3-ാം തിയ്യതി രാവിലെ 8.30ന്, പള്ളിയില്‍ മൂന്നിന്മേല്‍ കുര്‍ബാനയുണ്ടാകും. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകള്‍ വൈകിട്ടു സമാപിക്കും. 4.45ന് പ്രദക്ഷിണം, ആശീര്‍വാദം എന്നിവയ്ക്ക് ശേഷം പൊതുസദ്യയും ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന് വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍ , സഹവികാരി ഫാ.ഗീവര്‍ഗീസ് കെ.വില്‍സണ്‍, ട്രസ്റ്റി പി.സി.റെജിമോന്‍ , സെക്രട്ടറി റോഷിന്‍ പി.ജയിംസ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!