പ്രതിഷേധ ജ്വാല നടത്തി

വിദ്യാഭ്യാസ നയത്തെ കാവി വല്‍ക്കരിക്കുന്ന ബിജെപി സര്‍ക്കാരിനു മുന്നില്‍ മുട്ടു മടക്കിയ പിണറായിയുടെ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തില്‍, കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. ചിറക്കല്‍ സെന്ററില്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജയശങ്കര്‍ പ്രതിഷേധ ജ്വാല ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം എം അലി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠന്‍ മുഖ്യാഥിതിയായി. കെ.എസ്.യു ജില്ല സെക്രട്ടറി റാഷിദ് പെരുംതുരുത്തി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കോണ്‍ഗ്രസ് ഭാരവാഹികളായ എന്‍ കെ അബ്ദുള്‍ മജീദ്, എന്‍ എം റഫീക്ക്, സോണി സക്കറിയ, ബിജു ജോബ്, വി കെ മുഹമ്മദ്, ശ്രാവണ്‍ സിധാര്‍ഥ്, ജനാര്‍ദനന്‍ അതിയാരത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. മറ്റു നേതാക്കളും പ്രവര്‍ത്തകരും പ്രകടനത്തിനു നേതൃത്വം നല്‍കി.

ADVERTISEMENT