ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ ദന്ത പരിശോധനാ ക്യാമ്പ് നടത്തി. ചാലിശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.മഹേന്ദ്ര സിംഹന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോയല്‍ ഡെന്റല്‍ കോളേജ് ചെയര്‍മാന്‍ കല്ലായില്‍ സെയ്തു ഹാജി അധ്യക്ഷത വഹിച്ചു.

കോളേജ് സെക്രട്ടറി പി.എസ്.സാബിര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീലാല്‍, പൊതുജന ദന്താരോഗ്യ വിഭാഗം മേധാവി ഡോ. അന്‍സില്‍, ഡോ. അംജദ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.അരവിന്ദാക്ഷന്‍, എം.ജ്യോതി പ്രകാശ്, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി, പത്തോളം ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT