ടി.സി. മാത്യു മാസ്റ്ററുടെ ഓര്‍മക്കായി കുന്നംകുളം യു.പി.എഫ്, വായനാശാല ആരംഭിക്കുന്നു

 

അധ്യാപകനും, ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന പരേതനായ ടി.സി. മാത്യു മാസ്റ്ററുടെ ഓര്‍മക്കായി കുന്നംകുളം യു.പി.എഫ്, വായനാശാല ആരംഭിക്കുന്നു. കുന്നംകുളം പട്ടാമ്പി റോഡില്‍ വിക്ടറി ബസാര്‍ ബില്‍ഡിങ്ങില്‍ തുടങ്ങുന്ന ടി.സി മാത്യു മാസ്റ്റര്‍ മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനം നവംബര്‍ രണ്ടിന് വൈകീട്ട് നാലിനു ഐ.പി.സി. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ് നിര്‍വഹിക്കും. യു.പി.എഫ്. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.കെ.കുരിയാക്കോസ് അധ്യക്ഷത വഹിക്കും. എ.ജി.ദൂതന്‍ മാസിക മാനേജറും എച്ച്.എം.ഐ. അസോസിയേറ്റ് ഡയറക്ടറുമായ സുവിശേഷകന്‍ പി.സി.തോമസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കണ്‍വീനര്‍ ഷിജു പനക്കല്‍, സെക്രട്ടറി ജോബിഷ് ചൊവ്വലൂര്‍, ട്രഷറര്‍ പി.ആര്‍.ഡെന്നി, പാസ്റ്റര്‍ കെ.എം.ഷിന്റ്റോസ്, പാസ്റ്റര്‍ വിജോഷ് കുണ്ടുകുളം, സതീഷ്, പാസ്റ്റര്‍ സി.ജെ ഐസക്, ബ്രദര്‍ സതീഷ് സി.ബി എന്നിവര്‍ നേതൃത്വം നല്‍കും

 

ADVERTISEMENT