ദേശാഭിമാനി ദിനപത്രത്തിന്റെ വാര്‍ഷിക വരിക്കാരായി ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തൊഴിലാളികള്‍

പോര്‍ക്കുളം പഞ്ചായത്തിലെ പാറേമ്പാടം യൂണിറ്റിലെ മുഴുവന്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) തൊഴിലാളികളും ദേശാഭിമാനി ദിനപത്രത്തിന്റെ വാര്‍ഷിക വരിക്കാരായി. വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ വാസു, യൂണിറ്റ് സെക്രട്ടറി കെ സി നിഖില്‍, പ്രസിഡന്റ് കെ എം നാരായണന്‍ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ പി എം സോമന്‍, സി ജി രഘുനാഥ്, യൂണിയന്‍ ഏരിയ കമിറ്റിയംഗം കെ എസ് പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT